charamam

വെള്ളനാട്:എസ്.എൻ.ഡി.പി.യോഗം വെളിയന്നൂർ ശാഖാ മുൻ പ്രസിഡന്റും ,വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളനാട് യൂണിറ്റ് രക്ഷാധികാരിയുമായ ചാങ്ങ തനൂജ മന്ദിരത്തിൽ ഭുവനേന്ദ്രപ്പണിക്കർ(84) വാഹനാപകടത്തിൽ മരിച്ചു.ഇന്നലെ രാവിലെ 8.30ന് ചാങ്ങയിലെ വീട്ടിൽനിന്ന് വെള്ളനാട്ടേയ്ക്ക് സ്കൂട്ടറിൽ പോകവേ കൂട്ടായണിമൂടിനടുത്തുവച്ച് എതിരേവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപ്പോൾതന്നെ മരണം സംഭവിച്ചു.ദീർഘകാലം വെളിയന്നൂർ ശാഖാ പ്രസിഡന്റ്,ഡി.സി.സി.മെമ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്, വെള്ളനാട് യൂണിറ്റ് പ്രസിഡന്റ്,താലൂക്ക് വൈസ് പ്രസിഡന്റ്,ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം:ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ. ഭാര്യ:പരേതയായ ഗോമതി.മക്കൾ:സിന്ധു,ഷീജ.മരുമക്കൾ: ആർ.വി.സുരേഷ് കുമാർ,ബിനിൽ നടരാജൻ.