kodiyeri-balakrishnan

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോഴെല്ലാം നിരീശ്വരവാദികളെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം വിശ്വാസികളടക്കമുള്ളവർക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത വർദ്ധിച്ചെന്നും സി.പി.എം.സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളെല്ലാം ഭരണഘടനയ്‌ക്ക് വിധേയമാണെന്ന് പ്രഖ്യാപിച്ചാണ് സുപ്രീകോടതി വിധിയുണ്ടായത്. ശബരിമലയിൽ തന്നെ നിരവധി ആചാരങ്ങൾ മാറിയിട്ടുണ്ട്. മകരവിളക്ക് കൊളുത്താനും, തേനഭിഷേകം നടത്താനും മലയരയന്മാർക്കുണ്ടായിരുന്ന അവകാശവും, വെടിവഴിപാടിന്റെ നടത്തിപ്പിന് ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശവും എടുത്ത് കളഞ്ഞപ്പോൾ ആചാരലംഘനമുണ്ടായെന്ന് ആർക്കും തോന്നിയില്ല. വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരുപറഞ്ഞ് ഇടതുപക്ഷ സർക്കാരിനെതിരായ പടയൊരുക്കം ആർ.എസ്.എസിനെ സഹായിക്കാൻ മാത്രമേ ഇടയാക്കൂ. സുപ്രീംകോടതി വിധി മാറ്റാൻ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം തെരുവിലിറങ്ങി സർക്കാരിനെതിരെ കലാപം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരം നീക്കം വിജയിക്കില്ലെന്നും കോടിയേരി പറഞ്ഞു.