ആറ്റിങ്ങൽ: എൻ.എസ്.എസ് ആറ്റിങ്ങൽ യൂണിയനിൽപ്പെട്ട അവനവഞ്ചേരി കരയോഗ വാർഷികം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി.എൽ. പ്രഭൻ, ജോയിന്റ് സെക്രട്ടറി ഡിങ്കിരി അനിൽ, തൂലൂക്ക് യൂണിയൻ സെക്രട്ടറി അശോക് കുമാർ, മേഖലാ കൺവീനർ സജിത്, വനിതാ യൂണിയൻ പ്രസിഡന്റ് തുളസീഭായി അമ്മ, സുഷമ കുമാരി, കോമളം യൂണിയൻ സെക്രട്ടറി ഉഷകുമാരി, ഭാസ്‌കരൻ നായർ, ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. സാഹിത്യകാരൻ ഡോ.എസ്. ഭാസിരാജ്, കവി വിജയൻ പാലാഴി, സംവിധായകൻ ഡിങ്കിരി അനിൽ, പഴയകാല കരയോഗം ഭാരവാഹികളായ ഇളയിടത്ത് ശ്രീധരൻ നായർ, പടർന്നപ്ലാവിൻവീട് രാമകൃഷ്ണപിള്ള, തോറ്റംപാട്ട് ആശാൻ അരവിന്ദാക്ഷൻ നായർ എന്നിവരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മൊമന്റോയും നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്‌തു.