yuniyanjadha

മുടപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 8, 9 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പൊതു പണിമുടക്കിനോടനുബന്ധിച്ച് കിഴുവിലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണജാഥ മുടപുരം ജംഗ്ഷനിൽ സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്തു. ജാഥാ ക്യാപ്ടനായ സി.ഐ.ടി.യു നേതാവ് എസ്. ചന്ദ്രൻ, വൈസ് ക്യാപ്ടനായ എ.ഐ.ടി.യു.സി നേതാവ് നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകിയ ജാഥ പുളിമൂട് ജംഗ്ഷനിൽ സമാപിച്ചു.