vk

വിതുര: ജില്ലാപഞ്ചായത്ത് നെടുമങ്ങാട് എെ.ടി.ഡി.പി മുഖേന ആദിവാസിമേഖലകളിൽ നടപ്പിലാക്കുന്ന വെട്ടം യുവജന ഉൗരുക്കൂട്ടം ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വിതുര പഞ്ചായത്തിലെ പൊടിയക്കാല ആദിവാസി കോളനിയിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം വി. വിജുമോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, എെ.ടി.ഡി.പി ഒാഫീസർ സി. വിനോദ്കുമാർ, പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ്അലിഖാൻ, എം.എൽ. കിഷോർ,ഉൗരുമൂപ്പൻ ശ്രീകുമാർകാണി,ട്രൈബൽ ഒാഫീസർ ഷിനു, ഡോക്ടർ ജയകൃഷ്ണൻ, ബിബിൻ. സി.ടി. എന്നിവർ പങ്കെടുത്തു. യുവജനക്യാമ്പിൽ പൊടിയക്കാല കോളനിയിലെ എല്ലാ വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുത്തു. ജില്ലയിൽ 15 ആദിവാസികോളനികളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. യുവജനസംഗമം, ലഹരിവിമുക്ത ബോധവത്കരണം, കലാകായിക, ക്ലബ്, ഗ്രന്ഥശാലാ രൂപീകരണം എന്നിവയാണ് വെട്ടം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.