തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ടാഗോർ തീയേറ്ററിൽ ജനുവരി 27ന് നവോത്ഥാന സർഗോത്സവം സംഘടിപ്പിക്കും. നവോത്ഥാനഗാനാലാപനം, ചിത്രരചന, സംഘ നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരം. മീഡിയ അക്കാഡമിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ആരംഭിച്ച മീഡിയ ക്ലബിന്റെ പ്രവർത്തന പരിപാടിയുടെ ഭാഗമായാണ് 'നവകേരള നിർമ്മിതിയും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണവും' എന്ന സന്ദേശത്തിൽ സർഗോത്സവം സംഘടിപ്പിക്കുന്നത്. സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും 40000 രൂപയുമാണ് സമ്മാനം. 30000രൂപ, 20000രൂപ എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. നവോത്ഥാന ഗാനാലാപനം, ചിത്രരചന എന്നീ മത്സരങ്ങളിൽ മുഖ്യമന്ത്രിയുടെ ട്രോഫിക്ക് പുറമെ 25000രൂപയാണ് ഒന്നാം സമ്മാനം. 15000രൂപ, 10000രൂപ എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061583969
നവോത്ഥാന ഗാനമത്സരം
പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവോത്ഥാന ആശയങ്ങൾ അടങ്ങുന്ന ഗാനങ്ങളോ, കവിതകളോ, ചലച്ചിത്രഗാനങ്ങൾ ഉൾപ്പടെയുള്ള ദേശഭക്തി ഗാനങ്ങളോ ആലപിക്കാം. മലയാളത്തിന് പുറമെ മറ്റു ഇന്ത്യൻ ഭാഷകളിലെ ഗാനങ്ങളുമാകാം, ഫൈനൽ മത്സരത്തിൽ 30 പേരെയാണ് തിരഞ്ഞെടുക്കുക. പ്രാഥമിക മത്സരത്തിനായി 4 മിനിറ്റിൽ അധികരിക്കാത്ത ഗാനം റെക്കോഡ് ചെയ്ത് 9061593969 എന്ന വാട്ട്സാപ്പ് നമ്പറിലോ mediaclub.kma@gmail.com, mediaclub.kmal@gmail.com എന്ന ഇമെയിലിലോ ജനുവരി 15ന് മുമ്പ് അയയ്ക്കണം.
സംഘനൃത്തം
'നവോത്ഥാന കേരളം' എന്ന പ്രമേയത്തിലാണ് സംഘനൃത്ത മത്സരം. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംഘനൃത്തത്തിന് ഹയർ സെക്കൻഡറി തലത്തിൽ 'എ' ഗ്രേഡ് കിട്ടിയ ടീമുകൾക്ക് പങ്കെടുക്കാം.
ചിത്രരചന
എൽ.പി, യു.പി വിദ്യാർത്ഥികൾ ജൂനിയർ വിഭാഗം, എട്ടുമുതൽ പ്ളസ് ടുവരെയുള്ള വിദ്യാർത്ഥികൾ സീനിയർ വിഭാഗം എന്നിങ്ങനെയാണ് ചിത്രരചനാ മത്സരം. ജൂനിയർ വിഭാഗത്തിന് 'പ്രളയാനന്തര പുതുകേരളം' എന്ന വിഷയത്തിലും സീനിയർ വിഭാഗത്തിന് 'നവോത്ഥാന നവകേരളം' എന്ന വിഷയത്തിലുമാണ് മത്സരം.
27ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് മത്സരം. വിദ്യാർത്ഥികൾ ജനുവരി 15ന് മുമ്പ് മേല്പറഞ്ഞ വാട്ട്സാപ്പ് നമ്പറിലോ ഇമെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണം.