കിളിമാനൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിന്റെ തലേദിവസം കാരേറ്റ് ജംഗ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌ത ഒമ്പത് പ്രതികൾ അറസ്റ്റിൽ. ജംഗ്ഷനിൽ ടയറും വിറകും ഉപയോഗിച്ച് തീയിടുകയും കടകൾ അടപ്പിക്കുകയും ചെയ്‌ത ഇവർ സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കുകയായിരുന്നു. മേലാറ്റു മുഴി വാണിയം വിളാകത്ത് വീട്ടിൽ ആദർശ് (23), കാരേറ്റ് കരുവള്ളിയാട് തുണ്ടിൽ വീട്ടിൽ വിജയകുമാർ (51), കാരേറ്റ് കണിച്ചോട് പൂമംഗലത്ത് വീട്ടിൽ ഉണ്ണിപ്പിള്ള (51), കണിച്ചോട് പൂമംഗലത്ത് വീട്ടിൽ ശന്തനുകൃഷ്ണ, മുതുവിള മാടൻകുളം കൊടുവള്ളി വയലരികത്ത് വീട്ടിൽ സജിത്ത് (28), മുതുവിള സുജിൻ ഭവനിൽ സുജിൻ (27), അരുവിപുറം കൊച്ചുവിള വീട്ടിൽ രതീഷ് (35), മുതുവിള നാണംകോട് കുഴിയിൽ വീട്ടിൽ ശ്രീകുമാർ (40), മുതുവിള നാണംകോട് കുഴിയിൽ വീട്ടിൽ ശ്രീജിത്ത് (32) എന്നിവരെയാണ് കിളിമാനൂർ എസ്.ഐ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.