വർക്കല: 30 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം പാപനാശം കടൽതീരത്ത് .ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ലൈഫ് ഗാർഡുമാരാണ് മൃതദേഹം കണ്ടത്. ഡെറാഡൂൺ സ്വദേശിയാണെന്ന് സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന ലാപ്ടോപ്പ് കണ്ടെടുത്തിട്ടുണ്ട്. രണ്ടുദിവസം മുമ്പ് ഇയാൾ ടാക്സിയിൽ വന്നിറങ്ങിയതായും പാപനാശത്ത് ചുറ്റി നടന്നതായും തീരത്തുളളവർ പൊലീസിനോട് പറഞ്ഞു. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി.