മലയിൻകീഴ്: അന്തിയൂർക്കോണം ജോൺ ഒഫ് ദ ക്രോസ് ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ. അഗസ്റ്റിൻ ജോസഫ് കൊടിയേറ്റി. തിരുനാൾ ദിനങ്ങളിൽ സങ്കീർത്തന പാരായണം, ജപമാല, ലിറ്റിനി, ദിവ്യബലി എന്നിവ ഉണ്ടാകും. 11ന് വൈകുന്നേരം ദിവ്യബലിയെ തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 12ന് തിരുസ്വരൂപ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ശാന്തംമൂല ക്രിസ്‌തുരാജ ദേവാലയത്തിൽ സമാപിക്കും. 15ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ജി. ക്രിസ്‌തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി വചന സന്ദേശം പേയാട് സെന്റ് സേവ്യേഴ്സ് മൈനർ സെമിനാരി വിക്‌ടർ ഡോ. ക്രിസ്‌തുദാസ് തേംസൺ നിർവഹിക്കും.