electric-line

തിരുവനന്തപുരം: പ്രക്ഷോഭങ്ങളും കേസുകളും കാരണം ഒന്നരപതിറ്റാണ്ട് നീണ്ട ഇടമൺ - കൊച്ചി വൈദ്യുതി
ലൈൻ നിർമ്മാണം ഒടുവിൽ പൂർത്തിയാവുന്നു.

തമിഴ്നാട്ടിലെ കൂടംകുളം വൈദ്യുതി നിലയത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട 326 മെഗാവാട്ട് വൈദ്യുതി പ്രസരണനഷ്ടം കൂടാതെ എത്തിക്കാൻകഴിയുന്ന ഇടമൺ - കൊച്ചി 400കെ. വി.ലൈൻ മാർച്ചിനുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. ലൈൻ വലിക്കൽ പുരോഗമിക്കുന്നു.

എതിർപ്പും, തീർപ്പും

2004ൽ നിർമ്മാണം തുടങ്ങി. 2010ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. തമിഴ്നാട്ടിലെ ഇടമൺവരെ 2011ൽ പൂർത്തിയായി. പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലെ 1780 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നത് തർക്കത്തിലായി. 380 ഓളം സ്ഥലമുടമകളാണ് എതിർപ്പുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് പദ്ധതിക്ക് 2017ൽ വീണ്ടും ജീവൻവച്ചു. നഷ്ടപരിഹാരത്തുക 314 കോടിയിൽ നിന്ന് 1020 കോടിയാക്കി വർദ്ധിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്. കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക സംവിധാനവുമൊരുക്കി. ഒക്ടോബർ സ്ഥലമേറ്റെടുക്കൽ ജോലികൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങി.

പ്രസരണ ശേഷി

3600 മെഗാവാട്ട്

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്നിൽ രണ്ടുഭാഗവും കൊണ്ടുവരുന്നത് സംസ്ഥാനത്തിന് പുറത്തുനിന്നാണ്. മുപ്പത് ശതമാനം വൈദ്യുതി മാത്രമാണിവിടെ ഉത്പാദിപ്പിക്കുന്നത്. ഇതുമൂലം ദേശീയ പ്രസരണ ശൃംഖലയുമായി ചേർന്ന് കൂടുതൽ ശേഷിയുള്ള വൈദ്യുതി ലൈനുകൾ അനിവാര്യമാണ്. നിലവിൽ 2800 മെഗാവാട്ടാണ് സ്ഥാപിത പ്രസരണശേഷി. ഇടമൺ - കൊച്ചി ലൈൻപ്രവർത്തന ക്ഷമമാകുന്നതോടെ ഇത് 3600 മെഗാവാട്ടായി വർദ്ധിക്കും.

ആകെ ടവറുകൾ 447 ,

പൂർത്തിയായത് 413

ആകെ ദൂരം 143.3

ലൈൻ വലിച്ചത് 91.12 കിലോ മീറ്റർ

നേട്ടം

പ്രസരണ നഷ്ടം കൂടാതെ വൈദ്യുതി എത്തിക്കാം

കേരളത്തിന് കിട്ടുന്നത് : 326 മെഗാവാട്ട്

കൊണ്ടുവരുന്നത് :163 മെഗാവാട്ട് മാത്രം

നിലവിൽ കൊണ്ടുവരുന്നത്

മധുര,കോയമ്പത്തൂർ, പാലക്കാട് വഴി

തൃശൂരിലെ മാടക്കത്തറയിൽ.

30 ശതമാനം നഷ്ടം

പുതിയ ലൈൻ:

തിരുനെൽവേലി, തമിഴ്നാട്ടിലെ ഇടമൺ,പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം വഴി തൃശൂരിലെ മാടക്കത്തറ