നെടുമങ്ങാട്: വലിയമല പതിനാറാം കല്ല് സ്വദേശി വിനോദിന്റെ വീട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്നു. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിനു പുറത്തുനിന്ന വിനോദ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യയും മകളും ബന്ധുവീട്ടിൽ പോയിരുന്നു. വിനോദ് പുറത്തുപോയി മടങ്ങി വീടിന് അടുത്തെത്തുമ്പോൾ ഉഗ്രശബ്ദത്തോടെ വീട് തകർന്നു വീഴുകയായിരുന്നു. താബൂക്കിൽ കെട്ടി ഉയർത്തി ഷീറ്റിട്ട മേൽക്കൂര പൂർണമായും നശിച്ചു. പരിശോധനയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തി. ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് കുറ്റിക്ക് പുറമേയുണ്ടായിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീട്ടുപകരണങ്ങൾ പൂർണമായി കത്തിനശിച്ചു.