pro-kabaddi-
pro kabaddi

മുംബയ് : ആറാം സീസൺ പ്രോകബഡി ലീഗ് കിരീടം ബംഗളൂരു ബുൾസിന്. കഴിഞ്ഞരാത്രി മുംബയിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ഫോർച്യുൺ ജയന്റ്സിനെ 38 -33 ന് കീഴടക്കിയാണ് ബംഗളൂരു ബുൾസ് കന്നിക്കിരീടം സ്വന്തമാക്കിയത്.

റൈഡർ പവൻ ഷെറാവത്തിന്റെ തകർപ്പൻ പ്രകടനമാണ് ബംഗളൂരുവിനെ ജേതാക്കളാക്കിമാറ്റിയത്. ആദ്യഘട്ടത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു. മത്സരത്തിന്റെ ഇടവേളയിൽ 16-9 ന് ലീഡ് ചെയ്തിരുന്ന ഗുജറാത്തിന്റെ രണ്ടാംപകുതിയിൽ ഷെറാവത്തിന്റെ ഒറ്റയാൻ പ്രകടനത്തിലൂടെ പിന്നിലാക്കി ബുൾസ് ജേതാക്കളാവുകയായിരുന്നു.

2

ഇത് തുടർച്ചയായ രണ്ടാം തവണയാണ്. ഗുജറാത്ത് ഫോർച്യുൺ ജയന്റ്സ് ഫൈനലിൽ തോൽക്കുന്നത്.

22

പോയിന്റുകളാണ് പവൻ ഷെറാവത്ത് ബംഗളൂരു ബുൾസിന് വേണ്ടി ഇലെ ഒറ്റയ്ക്ക് നേടിയത്. 25 റെയ്ഡുകളിൽ നിന്നായിരുന്നു 22 പോയിന്റുകൾ. ബംഗളൂരുവിന്റെ മികച്ച രണ്ടാമത്തെ പോയിന്റ് വേട്ടക്കാരൻ സുമിത് സിംഗ് നേടിയത് 3 പോയിന്റുകൾ മാത്രവും.

3

കോടിരൂപയാണ് ബംഗളൂരു ബുൾസിന് സമ്മാനത്തുകയായി ലഭിച്ചത്. ഗുജറാത്ത് ഫോർച്യുൺ ജയന്റസിന് 1.8 കോടി രൂപ ലഭിച്ചു.

ബെസ്റ്റ് ഒഫ് സീസൺ 6

മോസ്റ്റ് വാല്യുബിൾ പ്ളേയർ : പവൻ കുമാർ ഷെറാവത്ത്

(ബംഗളൂരു ബുൾസ്)

റൈഡർ ഒഫ് ദ ടൂർണമെന്റ് : പ്രദീപ് നർവാൾ

(പാറ്റ്ന പൈറേറ്റ്സ്)

ഡിഫൻഡർ ഒഫ് ദ ടൂർണമെന്റ് : നിരേഷ് കുമാർ

(യു.പി യോദ്ധ)

മികച്ച യുവതാരം : സിദ്ധാർത്ഥ് സിരിഷ് ദേശായ്

(യു. മുംബ)

7

ഏഴാം സീസൺ പ്രോകബഡി ലീഗ് മത്സരങ്ങൾ 2019 ജൂലായിൽ നടക്കും.