തിരുവനന്തപുരം: പൊതുപണിമുടക്ക് നടക്കുന്ന നാളെയും മറ്റന്നാളും തിരുവനന്തപുരം ജില്ലയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. ദേശീയ പണിമുടക്കിന് അക്രമസ്വഭാവം ഉണ്ടാകില്ലെന്നും നിർബന്ധപൂർവം കടകമ്പോളങ്ങൾ അടപ്പിക്കില്ലായെന്നും ഉള്ള ഉറപ്പ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് ധാർമ്മിക പിന്തുണയുണ്ടാകുമെന്നും സമിതി അറിയിച്ചു.