തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നാളെയും മറ്റന്നാളും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
സെറ്റോ ജില്ലാ ചെയർമാൻ വഞ്ചിയൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.എം. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് നാരായണൻ, ജോൺ കെ. സ്റ്റീഫൻ, വി. വിപിനചന്ദ്രൻ, സി.കെ. സുരേഷ്‌കുമാർ, പ്രവീൺ. ആർ, സജുജോൺ, കെ. മധു എന്നിവർ പ്രസംഗിച്ചു.