തിരുവനന്തപുരം: തൊഴിൽ നിയമ പരിരക്ഷകളെല്ലാം മോദി സർക്കാർ നിഷ്കരുണം റദ്ദാക്കിയതിനാൽ തൊഴിലാളി സമൂഹം കോർപറേറ്റുകളുടെ അടിമപ്പണിക്കാരായി മാറിയെന്നും ഐ.എൻ.ടി.യു.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജി. സുബോധൻ പറഞ്ഞു. അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് നടന്ന തിരുവല്ലം ഈസ്റ്റ് മേഖലാ കാൽനട പ്രചാരണ യാത്രയുടെ സമാപനം മേനിലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. സത്യൻ (സി.ഐ.ടി.യു.സി) അദ്ധ്യക്ഷനായിരുന്നു. രമേശ് പുഞ്ചക്കരി (ഐ.എൻ.ടി.യു.സി), എ.കെ. സുക്കാർണോ (സി.ഐ.ടി.യു), കെ. ഗോപാലകൃഷ്ണൻനായർ (എ.ഐ.ടി.യു.സി) തുടങ്ങിയവർ പ്രസംഗിച്ചു.