വൈക്കം: ഐസ്‌ക്രീം കയറ്റിവന്ന പെട്ടിഓട്ടോ പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്ന് താഴേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ആലപ്പുഴ സ്വദേശി റിയാസിനാണ് (46) പരിക്കേറ്റത്.ഇന്ന് പുലർച്ചെ 3ന് ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിന് സമീപത്തുള്ള പാലത്തിന്റെ അപ്രോച്ച് റോഡിലാണ് അപകടം.
തണ്ണീർമുക്കത്ത് നിന്ന് പിറവം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്ന് താഴേക്ക് തലകീഴായി മറിയുകയായിരുന്നു. വൈക്കത്ത് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് എത്തിയാണ് ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തി വാഹനം കരയ്ക്ക് കയറ്റിയത്. വൈക്കം പൊലീസും സ്ഥലത്തെത്തിയിരുന്നു.