1

ചിറയിൻകീഴ്: കേരള സർക്കാരിന്റെ ലഹരി വർജ്ജന മിഷനായ വിമുക്തിയുമായി ചേർന്ന് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഫുട് ബോൾ മത്സരം ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ നടന്നു. മത്സരത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന നിർവഹിച്ചു. മത്സരത്തിൽ നെയ്യാറ്റിൻകര താലൂക്ക് ടീമിനെ പരാജയപ്പെടുത്തി നെടുമങ്ങാട് താലൂക്ക് ജേതാക്കളായി. . ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര,തിരുവനന്തപുരം എന്നീ താലൂക്കുതല ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടിയത്. സമാപന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഉബൈദ് സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം നേടിയ നെടുമങ്ങാട് താലൂക്ക് ടീമിന് 10,001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ നെയ്യാറ്റിൻകര താലൂക്ക് ടീമിന് 5001 രൂപയും ട്രോഫിയും നൽകി. എക്‌സൈസ് ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മോനി ശാർക്കര, ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.ആർ.രതീഷ് എന്നിവർ സംസാരിച്ചു.