തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും ശബരിമല സർവീസുകൾ മുടക്കം കൂടാതെ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി അറിയിച്ചു. എല്ലാ ഡിപ്പോകളിൽ നിന്നും ശബരിമലയ്ക്ക് പോകുന്ന ബസുകൾ പതിവുപോലെ സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് റൂട്ടുകളിലേക്കുള്ള പതിവ് സർവീസുകൾ ജീവനക്കാരെത്തുന്ന മുറയ്ക്ക് നടത്തുമെന്ന് എം.ഡി പറഞ്ഞു.