വർക്കല: വിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ് സംഘടിപ്പിച്ച റവന്യൂ ജില്ല അറബിക് അദ്ധ്യാപക സാഹിത്യ മത്സരങ്ങളിൽ കണിയാപുരം സബ് ജില്ല 63 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 61 പോയിന്റുമായി പാലോട് സബ് ജില്ല രണ്ടാം സ്ഥാനവും 43 പോയിന്റുമായി കിളിമാനൂർ സബ് ജില്ല മൂന്നാം സ്ഥാനവും നേടി. ഉപജില്ല മത്സരങ്ങളിൽ വിജയികളായ അദ്ധ്യാപകരാണ് പങ്കെടുത്തത് .വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഒ. റഹിം അദ്ധ്യക്ഷത വഹിച്ചു. പാളയംഇമാം സുഹൈബ് മൗലവി, വർക്കല ബി. പി. ഒ. വി.അജയകുമാർ, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ, കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് റഷീദ് മദനി, നഹാസ് പാലോട് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് എ.എസ്.ഒ റഹിം സമ്മാനങ്ങൾ വിതരണം ചെയ്തു. കണിയാപുരം കോംപ്ലക്സ് സെക്രട്ടറി സഫീർ മുഹ്സിൻ, കിളിമാനൂർ കോംപ്ലക്സ് സെക്രട്ടറി മുനീർ, ആറ്റിങ്ങൽ കോംപ്ലക്സ് സെക്രട്ടറി ജമീൽ, തിരുവനന്തപുരം സൗത്ത് കോംപ്ലക്സ് സെക്രട്ടറി ആരിഫ് പ്രോഗ്രാം കൺവീനർ എം.ആർ.ഷൗക്കത്തലിനദ് വി, നാജീബ് എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു.
.