ആറ്റിങ്ങൽ :പുരോഗമനകലാസാഹിത്യ സംഘം മംഗലപുരം ഏരിയാ കൺവെൻഷൻ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ പ്രൊഫ .വി.എൻ.മുരളി ഉദ്ഘാടനം ചെയ്തു.സാഹിത്യസംഘം സംസ്ഥാനകമ്മിറ്റി അഗം പ്രൊഫ .എസ്.പരമേശ്വരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ.ശ്രീകണ്ഠൻ,മധു മുല്ലശേരി,വിമൽകുമാർ, സന്തോഷ്തോന്നയ്ക്കൽ,ആർ.വേണുനാഥ്,ജെ.എം.റഷീദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പ്രൊഫ .എസ് .പരമേശ്വരൻ പിള്ള( പ്രസിഡന്റ്) ,ജെ.എം.റഷീദ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ നവമാധ്യമങ്ങൾക്കും സംഘകവിതയ്ക്കുമായി രണ്ട് സബ് കമ്മിറ്റികളും രൂപീകരിച്ചു.