ആറ്റിങ്ങൽ: പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മികവുറ്റതാക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായ തീയേറ്റർ ക്യാമ്പ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടന്നു. നഗരസഭ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. യു.പി, എൽ.പി വിഭാഗങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കിറ്റ്, ഗെയിംസ്, ഇൻസ്റ്റലേഷൻ, ഹൈക്കു, റോൾപ്ലെ, തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. ആറ്റിങ്ങൽ ബി.ആർ.സി ട്രൈനർ ബി. ജയകുമാർ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് എൽ.ആർ. മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് എം.ആർ. മായ, ആറ്റിങ്ങൽ എ.ഇ.ഒ.വി. ഉഷാ കുമാരി, പി. സജി, കെ.ജെ. രവികുമാർ, ആർ.എസ്. സുജാറാണി തുടങ്ങിയവർ പങ്കെടുത്തു.