ആറ്റിങ്ങൽ: ഇരുപതാമത് സൺസ്റ്റാർ ഫ്ലഡ് ലിറ്റ് ക്രിക്കറ്റ് സൂപ്പർ ലീഗിൽ ആറ്റിങ്ങൽ കാർണിവൽ കപ്പു നേടി. വമ്പന്മാർ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലിൽ ആറ്റിങ്ങൽ കാർണിവലും എസ്.ആർ.റ്റി ടെൻ കാവിലുമാണ് ഏറ്റുമുട്ടിയത്. കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് എം.കെ. സുൽഫീക്കർ നിർവഹിച്ചു. നഗരസഭ മുൻ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ്‌കുമാർ, മുൻ കൗൺസിലർ കൃഷ്ണമൂർത്തി, കാവിൽ ഇൻഡസ്ട്രീസ് പ്രതിനിധി കൃഷ്ണചന്ദ്രൻ, രാജകുമാരി ഗ്രൂപ്പ് പ്രതിനിധി നൗഷാദ്, പിറ്റ്‌മാൻസ് എം.ഡി ശങ്കർ എന്നിവർ സംസാരിച്ചു. വിജയിച്ച ടീമിന് ബ്ലൂ കൂളും ലുക്ക് ഔട്ട് ആറ്റിങ്ങലും സ്പോൺസർ ചെയ്‌ത ഒരുലക്ഷം രൂപ പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ആനോൺ ഹോംസ് സ്പോൺസർ ചെയ്‌ത 40,000 രൂപ പ്രൈസും, മൂന്നാം സ്ഥാനക്കാർക്ക് സ്വയംവരയും സൺസ്റ്റാറും സ്പോൺസർ ചെയ്‌ത 10,000 രൂപയും ലഭിച്ചു.