ചിറയിൻകീഴ്: സംയുക്ത ട്രേഡ് യൂണിയൻ ചിറയിൻകീഴ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽ നട പ്രചരണ ജാഥ നടത്തി. ആനത്തലവട്ടം ഗുരുമന്ദിരത്തിൽ നിന്നാരംഭിച്ച ജാഥയുടെ ഉദ്ഘാടനം സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം ആർ.സുഭാഷ് ജാഥാ ക്യാപ്റ്റൻ പി.മണികണ്ഠന് പതാക കൈമാറി നിർവഹിച്ചു.എം.വി കനകദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ.രവീന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.പി. മുരളി, വി.വിജയകുമാർ,കളിയിൽപ്പുര രാധാകൃഷ്ണൻ, സി.രവീന്ദ്രൻ, ആർ.സരിത, ജി.വ്യാസൻ, പി.വി. സുനിൽ, ജാഥാ വൈസ് ക്യാപ്റ്റൻ പുളുന്തുരുത്തി ഗോപൻ (എ.ഐ.ടി.യു.സി), അഡ്വ.യു.സലിംഷ, ജി.വിജയകുമാർ, സതീശൻ എന്നിവർ നേതൃത്വം നൽകി. ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചിറയിൻകീഴ് മഞ്ചാടിമൂട് ജംഗ്ഷനിൽ സമാപിച്ചു.