ബാലരാമപുരം : വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നയാളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ആർ.സി. തെരുവ് തൊളിയറത്തല വീട്ടിൽ സെൽവനാണ്(35) മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സുധ (ഗൾഫ്). മക്കൾ:സുബി, സുമി.