f

ബാലരാമപുരം:ദേശീയപാതയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. വഴിമുക്ക് അന്തിയൂർ വടക്കേക്കോട്ട വിളാകത്ത് പരേതനായ ഇല്യാസിന്റെയും ആരിഫാ ബീവിയുടെയും മകൻ നുജൂബ് റഹ്മാൻ എന്ന മുജീബ് 47) ആണ് മരിച്ചത്. വഴിമുക്ക് കല്ലമ്പലത്തിന് സമീപം 28 ന് രാവിലെ10.30 നായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. ആറാലുംമൂട് നിംസ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു. വഴിമുക്ക് തയ്ക്കാപള്ളിയിലെ ജീവനക്കാരനായ ഇദ്ദേഹം അവിവാഹിതനാണ്. ഖബറടക്കം വഴിമുക്ക് ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.