നെടുമങ്ങാട്: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അനുവദിച്ച ആംബുലൻസുകളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്‌തു നിർവഹിച്ചു. വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കനുവദിച്ച പതിനൊന്ന് എ.സി മൾട്ടി ആംബുലൻസുകളാണ് മന്ത്രി അരുവിക്കര ഡാം സൈറ്റിൽ ഫ്ളാഗ് ഓഫ് ചെയ്‌തത്. എ. സമ്പത്ത് എം.പി അദ്ധ്യക്ഷനായി. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം എൽ.പി. മായാദേവി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.എസ്. പ്രീത, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഷാജു, പഞ്ചായത്ത് അംഗങ്ങളായ വി. വിജയൻ നായർ, ഇല്ല്യാസ്, നന്ദിനി, ജമീലാബീവി തുടങ്ങിയവർ സംസാരിച്ചു. അരുവിക്കര, മലയിൻകീഴ്, വാമനപുരം, പുളിമാത്ത്, വിളവൂർക്കൽ, നാവായിക്കുളം, പനവൂർ, ആനാട്, ഇടവ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും, വെള്ളനാട്, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അധികൃതരും മന്ത്രിയിൽ നിന്നും ആംബുലൻസുകളുടെ താക്കോൽ ഏറ്റുവാങ്ങി.