പൂഴനാട് : കുന്നനാട് കെ.ജി ഭവനിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ (റിട്ട., എം.ജി.എം. എച്ച്.എസ്. പൂഴനാട്) ഭാര്യ ഗ്ളോറി (69, പൂഴനാട് ഗവ. എൽ.പി.എസ്. ജീവനക്കാരി) ബസിൽ നിന്ന് ഇറങ്ങവേ തെന്നിവീണ് മരിച്ചു. ബസിൽ വീട്ടിലേക്ക് വരുമ്പോൾ കുന്നനാട് ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് അപകടം . ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു . മക്കൾ : ജോസ് പ്രകാശ്, ജാസ്‌മിൻ, ജസ്റ്റിൻ രാജ്. മരുമക്കൾ : മണികണ്ഠൻ, ലിജി. പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 9 മണിക്ക്.