india-australia-test-seri
INDIA AUSTRALIA TEST SERIES VICTORY

ചേതേശ്വർ പുജാര

മാൻ ഒഫ് ദ സീരിസായ ചേതേശ്വർ പുജാരയുടെ കരിയറിലെ സുവർണാദ്ധ്യായമാണ് ഈ പരമ്പര. നാല് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി. പുജാര തിളങ്ങിയപ്പോൾ ഇന്ത്യയും തിളങ്ങി. ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 521 റൺസാണ്. സിഡ്നിയിലെ 193 റൺസാണ് ഉയർന്ന സ്കോർ. മിക്കവാറും ഇന്ത്യൻ ഓപ്പണർമാർ പരാജയപ്പെട്ടപ്പോൾ ആദ്യ ഓവറുകൾ മുതൽ പുജാരയ്ക്ക് ക്രീസിൽ എത്തേണ്ടിവന്നു. ദ്രാവിഡിനോളം പോന്ന ക്ഷമയോടെ ഓസീസ് പേസർമാരെയും സ്പിന്നർ നഥാൻ ലിയോണിനെയും നേരിട്ടു. ഇക്കാലത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്‌മാൻ ഇന്ന് ഇയാൻ ചാപ്പൽ വിശേഷിപ്പിച്ചു.

വിരാട് കൊഹ്‌ലി

ആസ്ട്രേലിയയുടെ പ്രധാന ടാർഗറ്റായിരുന്നു കൊഹ്‌ലി. അതിൽ അവർ അല്പം വിജയിക്കുകയും ചെയ്തു. പക്ഷേ, കിട്ടിയ അവസരത്തിൽ ടീമിന് വേണ്ടി സ്കോർ ചെയ്യാൻ കൊഹ്‌ലിക്ക് കഴിഞ്ഞു. ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും അടക്കം 282 റൺസ്.

ഋഷഭ്പന്ത്

വിക്കറ്റിന് പിന്നിൽ റെക്കാഡുകൾ കുറിച്ചതുമാത്രമല്ല, പന്തിന്റെ സംഭാവന. ഏഴ് ഇന്നിംഗ്സുകളിൽ ഒരു സെഞ്ച്വറി (159) ഉൾപ്പെടെ 350 റൺസ് നേടി പരമ്പരയിലെ രണ്ടാമത്തെ മികച്ച റൺവേട്ടക്കാരനായി. അദം ഗിൽകിസ്റ്റിന്റെ പുതുരൂപമെന്ന് വിശേഷണം.

മായാങ്ക് അഗർവാൾ

മൂന്ന് ഇന്നിംഗ്സുകളിലെ മായാങ്ക് ബാറ്റ് ചെയ്യാനിറങ്ങിയുള്ളൂ. രണ്ട് അർദ്ധ സെഞ്ച്വറികളടക്കം 195 റൺസ് അതിലേറെ പ്രധാനം പരിചയമില്ലാത്ത ഓപ്പണിംഗ് പൊസിഷനിൽ അരങ്ങേറ്റം കുറിച്ചിട്ടും പതറിയില്ല എന്നതാണ്.

ജസ്‌പ്രീത് ബുംറ

പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ. ആസ്ട്രേലിയൻ പേസർമാരെപ്പോലും പിന്നിലാക്കിയ ബുംറ സ്വന്തമാക്കിയത് 21 വിക്കറ്റുകൾ. മെൽബണിലെ 6/33 മികച്ച പ്രകടനം. എല്ലാ മത്സരത്തിലും മികച്ച പ്രകടനം.

മുഹമ്മദ് ഷമി

നാല് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ. പെർത്തിൽ ആറ് വിക്കറ്റ് നേട്ടം. ബുംറയ്ക്കും ഇശാന്തിനും മികച്ച പിന്തുണ നൽകാൻ കഴിഞ്ഞു.

വിജയമാഘോഷിക്കാൻ പുജാര ഡാൻസ്

സിഡ്നിയിൽ ഇന്നലെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ച് ഇന്ത്യയെ പരമ്പര വിജയികളായി പ്രഖ്യാപിച്ചപ്പോൾ വിരാട് കൊഹ്‌ലിയും കൂട്ടരും ആഘോഷിച്ചത് പ്രത്യേക നൃത്തച്ചുവടുകളുമായാണ്. കൈകൾ മുന്നോട്ടു നീട്ടിവച്ച് ജോഗ് ചെയ്യുന്നതുപോലെയുള്ള ഡാൻസിന് തുടക്കമിട്ടത് ഋഷഭ് പന്താണിത്. മാൻ ഒഫ് ദ സീരിസായ പുജാരയ്ക്ക് സമർപ്പിച്ച ഡാൻസായിരുന്നു ഇതെന്ന് പിന്നീട് കൊഹ്‌ലി പറഞ്ഞു. പുജാര സാധാരണ നടക്കുമ്പോൾ കൈകൾ ചലിപ്പിക്കാറില്ല. ഇതിനെ വേഗത്തിൽ അനുകരിച്ചായിരുന്നു കൊഹ്‌ലിയുടേയും കൂട്ടരുടേയും ഡാൻസ്. പുജാരയെയും ഇവർ നിർബന്ധിപ്പിച്ച് ചുവടുവയ്പിച്ചു.