sndp

ന്യൂഡൽഹി: എസ്.എൻ.ഡി.പി. യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ കാൽകാജി 4353ാം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പത്താമത് പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു. ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.

മെഹ്‌​റോളി ശാഖയിലെ ഗുരുമന്ദിരത്തിൽ നിന്ന് പതാക എത്തിച്ചു.പതാക ഉയർത്തൽ ചടങ്ങ് യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ നിർവഹിച്ചു. കാൽകാജി അളകനന്ദ ശ്രീബാലവേണുഗോപാല ക്ഷേത്രത്തിൽ നിന്നാരംഭിച്ച തീർഥാടന ഘോഷയാത്ര ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ സമാപിച്ചു.

ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ.കുട്ടപ്പന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്. അനിൽകുമാർ സ്വാഗതവും മറ്റു യൂണിയൻ ഭാരവാഹികൾ ആശംസാ പ്രസംഗവും നടത്തി. പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ (ഹൈഡ്രോ കാർബൺ) ഡോ.ജോയ് വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. സി.ഡി. സുനിൽ കുമാർ കൃതജ്ഞത പറഞ്ഞു.