kadakampally-surendran

തിരുവനന്തപുരം: ദേശീയ പണിമുടക്ക് നടക്കുന്ന ഇന്നും നാളെയും സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ പണിമുടക്കിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ സംയുക്ത ട്രേഡ് യൂണിയൻ ഒഴിവാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്കോ അവർ താമസിക്കുന്ന ഹോട്ടലുകൾക്കോ അവരുടെ യാത്രാസൗകര്യങ്ങൾക്കോ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതിരിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്കും തടസ്സം ഉണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു.