tr4e4
പി. സുശീല

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത പിന്നണി ഗായിക പി.സുശീലയ്ക്ക് സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മകര വിളക്ക് ദിനമായ 14ന് രാവിലെ 9.30ന് സന്നിധാനത്ത് ചേരുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ അദ്ധ്യക്ഷനും ജസ്റ്രിസ് എസ്.സിരിഗജൻ, കെ.ആർ ജ്യോതിലാൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിര‌ഞ്ഞെടുത്തത്.