തിരുവനന്തപുരം: ഈ വർഷത്തെ നിശാഗന്ധി പുരസ്‌കാരം പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതിക്ക്. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കല ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നർത്തകി, അദ്ധ്യാപിക എന്നീ നിലകളിൽ മോഹിനിയാട്ടത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.