തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് 15ന് പ്രധാനമന്ത്രി വരുന്നതിനെക്കുറിച്ച് വിശദാംശങ്ങൾ മനസിലാക്കിയിട്ട് പറയാം. ബി.ജെ.പി കേന്ദ്രനേതാക്കൾ കൂട്ടത്തോടെ വരുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- 'തിരഞ്ഞെടുപ്പ് മുറുകിയിട്ട് വന്നിട്ട് കാര്യമില്ലല്ലോ. ഞങ്ങൾ വന്നു എന്നുകാണിക്കാൻ നേരത്തേ വരുന്നതാവാം'
ശബരിമലയിൽ എത്ര യുവതികൾ കയറിയെന്ന കണക്ക് തന്റെ കൈയിലില്ലെന്നും കൂടുതൽപേർ കയറിയെന്ന് കേൾക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.