വിഴിഞ്ഞം: നോമാൻഡ്സ് ലാന്റിനു സമീപത്തെ വറുത്തരി ഉപ്പ മഖാമിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തി. ഇന്നലെ രാവിലെയാണ് മോഷണവിവരം അറിയുന്നത്. കാണിക്കവഞ്ചിയിൽ നിന്നും പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതിയെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.