നെയ്യാറ്രിൻകര: പെയിന്റിംഗ് തൊഴിലാളിയെ വീടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുങ്കടവിള തത്തിയൂർ ഉദയൻപാറ നെടുങ്കണ്ടത്ത് വീട്ടിൽ അശോകന്റെയും ചന്ദ്രികയുടെയും മകനായ പ്രവീണിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. മാരായമുട്ടം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.