കൊല്ലം: നെടുവത്തൂരിനടുത്ത് കുറ്റിക്കാട് ജംഗ്‌‌ഷനിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കാറിന്റെ ചില്ലുകൾ എറിഞ്ഞ‌് തകർത്തു. രാജേന്ദ്ര പ്രസാദിന്റെ മകൻ പ്രശാന്തിന്റെ കാറിന് നേരെയാണ് ഇന്നലെ രാത്രി 11.45 ഓടെ കല്ലേറുണ്ടായത്. മുന്നിലെയും ഒരു വശത്തെയും ചില്ലുകൾ തകർന്നു. ആക്സിസ് ബാങ്ക് ജീവനക്കാരനായ പ്രശാന്തിന്റെ വെള്ള ഫിഗോ കാറാണ് ആക്രമിക്കപ്പെട്ടത്. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.