കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ സംഘർഷത്തിന് അയവില്ല. കുറുവങ്ങാട് ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെയും സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ. ഷിജുവിന്റെ വീടിന് നേരെയും ഇന്ന് രാവിലെ അക്രമമുണ്ടായി.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഷിജുവിന്റെ ടൗണിനടുത്തെ വീടിന് നേരെ ബോംബേറുണ്ടായത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെ രാവിലെ ആറുമണിയോടെയാണ് ബോംബേറുണ്ടായത്. ഇരുവീടുകൾക്കും നാശനഷ്ടമുണ്ടായി. മുൻഭാഗത്തെ ജനൽചില്ലുകൾ തകർന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നലെ പുലർച്ചെ വിയൂരിലും വീടിന് നേരെ ബോംബേറ് നടന്നിരുന്നു.