കോട്ടയം: പഴ്സ് തുറന്ന് മൊബൈൽഫോൺ എടുക്കുന്നതിനിടയിൽ ഹെൽമെറ്റ് ധാരിയായ യുവാവ് ബൈക്കിലെത്തി വീട്ടമ്മയുടെ പഴ്സുമായി കടന്നു. ഇന്നലെ വൈകുന്നേരം പാമ്പാടി കാളചന്തക്ക് സമീപമാണ് സംഭവം.വീട്ടമ്മയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ ചെറുപ്പക്കാർ ബൈക്കിനെ പിൻതുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പാമ്പാടി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.