തളിപ്പറമ്പ്: 15 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ചപ്പാരപ്പടവ് സ്വദേശി അലി അക്ബർ (25), കുറുമാത്തൂർ സ്വദേശി ജാഫർ (28) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേഷന്റെയും അഡീഷണൽ എസ്.ഐ സുഭാഷിന്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്ന് രാവിലെ 9.30ഓടെ കാറിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവാണ് പിടികൂടിയത്. പിടിയിലായ കുറുമാത്തൂർ സ്വദേശി അലി അക്ബർ കൊലക്കേസ് പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു. കർണാടക- ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് സംശയം. ധർമശാലയിൽ വിദ്യാർത്ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ഉദ്ദേശിച്ചായിരുന്നു ഇവരുടെ കഞ്ചാവ് കടത്തെന്നും പൊലീസിന് സൂചന ലഭിച്ചു.