വർക്കല: സിനിമാ സംവിധായകൻ അരുൺ ഗോപി അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. 21-ാം നൂറ്റാണ്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രവർത്തനത്തിനിടെ വാരണാസിയിൽ നിന്നാണ് അദ്ദേഹം എത്തിയത്. സ്കൂളിലെ മാസ് മീഡിയ ആൻഡ് ഐ.ടി വിഷ്വൽ ആൻഡ് പെർഫോമിംഗ് ആർട്സ് ക്ലബിലെ കുട്ടികളോടാണ് അദ്ദേഹം സിനിമയുടെ പാഠങ്ങളും ജീവിതാനുഭവവും പങ്കുവച്ചത്. ക്ലബ് കോ-ഓർഡിനേറ്റർ സുജി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ, അരുൺഗോപിയെ ആദരിച്ചു. പ്രിൻസിപ്പൽ എസ്. പൂജ സംസാരിച്ചു. ബിനുകുമാർ സ്വാഗതം പറഞ്ഞു.