ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ജിംനേഷ്യമൊരുക്കി. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അരക്കോടി രൂപ ചെലവിട്ടാണ് ജിംനേഷ്യം ഒരുക്കിയത്. സ്റ്റേഡിയത്തിൽ കായികപരിശീലനത്തിനുളള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിന് ബി. സത്യൻ എം.എൽ.എ നടത്തിയ ഇടപെടലുകളെ തുടർന്നാണ് ജിംനേഷ്യത്തിന് ഫണ്ട് അനുവദിച്ചത്. സ്റ്റേഡിയത്തിലെ പ്രധാനകെട്ടിടത്തിൽ സെൻട്രലൈസ്ഡ് എ.സി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ ഒരേസമയം 30 പേർക്ക് പരിശീലനം നടത്താനാകും. അത്യാധുനിക ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. പരിശീലകരെ നിയമിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്താൽ ജിംനേഷ്യം പ്രവർത്തിപ്പിക്കാനാവും.