samadhanasadass

മുടപുരം: ഹാർത്താലിന്റെ പേരിൽ സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്‌ഷനിൽ സമാധാന സന്ദേശ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. കിഴുവിലം മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബി. നായർ എന്നിവർ സംസാരിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ, ഡി.സി.സി മെമ്പർമാരായ വി. ബാബു, സി. അപ്പുക്കുട്ടൻ, പുതുക്കരി പ്രസന്നൻ, മുദാക്കൽ ശ്രീധരൻ, സുഷമാദേവി, ശ്രീകണ്ഠൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. റഫുൽഷാൻ, ഗോപി പിള്ള, ജോഷി ബായ് തുടങ്ങിയവർ നേതൃത്വം നൽകി.