malayinkil

മലയിൻകീഴ്: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മലയിൻകീഴ് സരസ്വതി വിദ്യാനികേതനിൽ നിന്ന് ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നും സ്‌കൂൾ ഉടൻ അടച്ചുപൂട്ടണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികളെ പിടികൂടി മലയിൻകീഴിൽ സമാധാനം പുനഃ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മലയിൻകീഴ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ, ഐ.ബി. സതീഷ് എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ, വിളപ്പിൽ എരിയാ സെക്രട്ടറി കെ. സുകുമാരൻ, അഡ്വ. ഐ. സാജു, എം. അനിൽകുമാർ, കെ. ജയചന്ദ്രൻ, എസ്. ശിവപ്രസാദ്, വി. വിനീത്, എസ്. സുരേഷ്ബാബു, അരുൺലാൽ, പി. പ്രശാന്ത്, ഹരികൃഷ്ണൻ, ജോബിൻ കോശി എന്നിവർ സംസാരിച്ചു.

ഫോട്ടോ: സി.പി.എം സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ജില്ലാ സെക്രട്ടറി ആനാവൂർ

നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.ബി. സതീഷ്.എം.എൽ.എ സമീപം

ഫോട്ടോ: സി.പി.എം പ്രതിഷേധ മാർച്ച്