വെള്ളറട: ദേശീയ തൊഴിലാളി പണിമുടക്കിന്റെ ഭാഗമായി വെള്ളറട ജംഗ്ഷനിൽ സംഘടിപ്പിച്ച സംയുക്ത തൊഴിലാളി സംഗമം സി. ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്‌തു. എസ്. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. കള്ളിക്കാട് ചന്ദ്രൻ, വാഴിച്ചൽ തോമസ്, ജപപിള്ള, പി. കൃഷ്‌ണപിള്ള, ഇടമനശ്ശേരി സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു. നിരവധി ട്രേഡ് യൂണിയൻ തൊഴിലാളികൾ സംഗമത്തിൽ പങ്കെടുത്തു. സംഗമം ഇന്ന് തീരും.