hh

നെയ്യാറ്റിൻകര: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നെയ്യാറ്റിൻകര ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നെയ്യാറ്റിൻകര ടൗൺഹാളിൽ ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ പി.ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ഭുവനേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പി.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ജയന്തൻ,എൻ.വി.സുധാകരൻ, നെയ്യാറ്റിൻകര താലൂക്ക് മഹിളാവിംഗ് പ്രസിഡന്റ് മഹാലക്ഷ്മി, ശങ്കരനാരായണൻനായർ. താലൂക്ക് പ്രസിഡന്റ് സി.എം.തമ്പി തുടങ്ങിയവർ പങ്കെടുത്തു.