dd

നെയ്യാറ്റിൻകര: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ഹർത്താൽ നെയ്യാറ്റിൻകരയിൽ സമാധാനപരം. കടകമ്പോളങ്ങൾ തുറന്നില്ല. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ട്രാൻസ്പോർട്ട് ബസും ടാക്സി, ടെമ്പോ, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. നെയ്യാറ്റിൻകര സിവിൾ മിനി സ്റ്റേഷനിലെ ചില സർക്കാർ ഓഫീസുകൾ തുറുന്നുവെങ്കിലും ഹാജർ നില വളരെ കുറവായിരുന്നു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി പ്രകടനം നടന്നു. കെ. ആൻസലൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു, ഇരുവൈക്കോണം ചന്ദ്രശേഖരൻ, ജി.എൻ. ശ്രീകുമാർ, വി. കേശവൻകുട്ടി, എൻ.എസ്. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.