police-parishodhikkunnu

കല്ലമ്പലം: അജ്ഞാത യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ നാവായിക്കുളം ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിൽ . കാടുകയറിയ ഭാഗത്താണ് ഭാഗികമായി കത്തിയ 35 വയസോളം തോന്നിക്കുന്നയാളിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടത്. തിരുവനന്തപുരത്തു നിന്ന് ഫിംഗ‌ർ പ്രിന്റ് വിദഗ്ധർ, ഫോറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് തുടങ്ങിയവരെത്തി . പൊലീസ് നായ മണംപിടിച്ച് ഇടറോഡിലൂടെ നൂറ്റമ്പത് മീറ്റർ ഓടി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നു. കൊലപാതകമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതര സംസ്ഥാന തൊഴിലാളിയാണോയെന്നും സംശയിക്കുന്നു. മറ്റെവിടെയോ നിന്ന് മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാകാമെന്നും രാവിലെ പത്തിനുശേഷമായിരിക്കാമെന്നും നാട്ടുകാർ പറഞ്ഞു. മുഖം തിരിച്ചറിയാനാകാത്ത വിധം കത്തിയിരുന്നു.