നെടുമങ്ങാട്: ശബരിമല വിഷയത്തിൽ നെടുമങ്ങാട് അരങ്ങേറിയ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിൽ ''കരുതിയിരിക്കുക, കരുതലോടെ ഇരിക്കുക'' എന്ന മുദ്രാവാക്യമുയർത്തി സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ നയിച്ച സമാധാന പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സ്വീകരണ കേന്ദ്രങ്ങളിൽ എത്തി. പഴകുറ്റിയിൽ നിന്നാരംഭിച്ച ജാഥ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. മന്നൂർക്കോണം രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഷിജൂഖാൻ, കെ. രാജേന്ദ്രൻ, കെ.എ. അസീസ്, എം. രാമചന്ദ്രൻ നായർ, ശ്രീകേശ്, കെ. റഹീം എന്നിവർ സംസാരിച്ചു. ജാഥ മുള്ളുവേങ്ങാമൂട്ടിൽ സമാപിച്ചു.