swami
സ്വാമി പഞ്ചകൈലാസി

തിരുവനന്തപുരം: പ്രവാസി ഭാരതിയുടെ 17-ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സ്പിരിച്വൽ എക്സലൻസ് അവാർഡ് പഞ്ചകൈലാസി ആശ്രമം ഡയറക്ടർ സ്വാമി പഞ്ചകൈലാസിക്ക് നൽകും. നാളെ വി.ജെ.ടി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. വൈകിട്ട് 6ന് ഗവർണർ പി. സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. 9 വർഷമായി കൈലാസ സന്ദർശനം നടത്തുന്ന സ്വാമി ചാക്കയിലെ ആശ്രമത്തിൽ യോഗ പരിശീലനവും സത്സംഗവും നടത്തിവരുന്നു.