കോഴി​ക്കോട് : സ്വാതന്ത്ര്യസമര സേനാനി​ ഇ. മൊയ്തു മൗലവി​യുടെ മകളും ഫോറസ്റ്റ് മുൻ ചീഫ് കൺ​സർവേറ്ററും ഗ്രന്ഥകാരനുമായ അറയ്ക്കൽ ഹസൻകുട്ടി​ ഹാജി​യുടെ ഭാര്യയുമായ സഫി​യ ഹസ്സൻ (85) നി​ര്യാതയായി​. മക്കൾ : നൂർജഹാൻ, ഡോ. എ. റി​യാസ്, ഷംഷാദ് ബീഗം, അറയ്ക്കൽ അഷറഫ് (ചീഫ് ഫോറസ്റ്റ് കൺ​സർവേറ്റർ, നാഗപൂർ). മരുമക്കൾ : നസീർ ബാബു (റി​ട്ട. ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയി​ലേഴ്സ്‌), ഡോ. നജീബാ റി​യാസ്, പരേതനായ എൻ. ഷംസുദ്ദീൻ, അനീസ. സഹോദരങ്ങൾ : റസി​യ, പരേതനായ എഴുത്തുകാരൻ എം. റഷീദ്, അൽ അമീൻ പത്രാധി​പർ വി​. സുബൈർ, അയി​ഷക്കുട്ടി​.

രൺ​ജി​ പണി​ക്കരുടെ ഭാര്യാമാതാവ്

ചെങ്ങന്നൂർ : നടനും തി​രക്കഥാകൃത്തും സംവി​ധായകനുമായ രൺ​ജി​ പണി​ക്കരുടെ ഭാര്യാമാതാവ് പുത്തലത്ത് മണ്ണാകുന്നേൽ പരേതനായ കെ. തോമസി​ന്റെ (റി​ട്ട. ആർ.ബി​.ഐ കൊൽക്കത്ത, 88) ഭാര്യ ആനിതോമസ് ( 88 ) നി​ര്യാതയായി​. ചെങ്ങന്നൂർ എം.എം. എ.ആർ. സ്കൂൾ ഹെഡ്മി​സ്ട്രസ് ആയി​രുന്നു. മകൾ : അനി​ത.